Short Vartha - Malayalam News

എക്സിറ്റ് പോളുകൾ തള്ളി രാഹുൽ ഗാന്ധി

BJP ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത് എക്‌സിറ്റ് പോൾ അല്ല, മോദി മീഡിയ പോൾ ആണ് എന്നാണ് രാഹുൽ ഗാന്ധി എക്സിറ്റ് പോൾ പ്രവചനങ്ങളെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഭാവനയുടെ ഉൽപ്പന്നമാണ് പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെന്നും പറഞ്ഞ രാഹുൽ ഗാന്ധി ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടും എന്ന മുന്നണി യോഗത്തിലെ നിഗമനം ആവർത്തിച്ചു.