Short Vartha - Malayalam News

ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം; കൊടും ചൂടിൽ ഇന്നലെ ഉത്തർപ്രദേശിൽ 33 പോളിംഗ് ഉദ്യോഗസ്ഥർ മരിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്നലെ ഉത്തർപ്രദേശിൽ 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉഷ്ണ തരംഗത്തെ തുടർന്ന് മരിച്ചതായി ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പറഞ്ഞു. മരിച്ചവരിൽ ഹോം ഗാർഡുകൾ, ശുചീകരണ തൊഴിലാളികൾ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ബല്ലിയ ലോക്‌സഭാ മണ്ഡലത്തിലെ സിക്കന്ദർപൂർ പ്രദേശത്തെ ഒരു ബൂത്തിലാണ് വോട്ടർ മരിച്ചത്. ജില്ലാ മജിസ്‌ട്രേറ്റുമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിൽ റിപ്പോർട്ട് തേടി.