Short Vartha - Malayalam News

വിമാനം 24 മണിക്കൂറിലധികം വൈകി; എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനമാണ് 24 മണിക്കൂറായിട്ടും പുറപ്പെടാതിരുന്നത്. ഇതോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എട്ട് മണിക്കൂറോളം നേരം വിമാനത്തിലിരുത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. AC പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പല യാത്രക്കാരും കുഴഞ്ഞുവീഴുന്ന സാഹചര്യവും ഉണ്ടായി. വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നല്‍കും.