Short Vartha - Malayalam News

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

4,25,563 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71,831 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയിലാണ്(4934). ഇത്തവണ ഏറ്റവും കൂടുതല്‍ വിജയശതമാനം കോട്ടയത്താണ് (99.92). തിരുവനന്തപുരത്താണ്(99.08) ഏറ്റവും കുറവ്. അതേസമയം ഇത്തവണ വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞു. https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.