Short Vartha - Malayalam News

മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവ്

ഇന്ത്യയും മാലദ്വീപും തമ്മിലുളള നയതന്ത്ര തര്‍ക്കത്തിന് പിന്നാലെ മാലദ്വീപിലേക്കുളള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. മാലദ്വീപ് ടൂറിസം അധികൃതരുടെ കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 34,847 ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 56,000ത്തിലധികം വിനോദസഞ്ചാരികള്‍ ദ്വീപ് സന്ദര്‍ശിച്ചിരുന്നു. അതായത് 38 ശതമാനം ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.