Short Vartha - Malayalam News

തൃശൂര്‍ പൂരം; മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍

ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് പൂരത്തോടനുബന്ധിച്ച മദ്യനിരോധന സമയക്രമത്തില്‍ ഭേദഗതി വരുത്തിയത്. നാളെ പുലര്‍ച്ചെ രണ്ട് മണി മുതല്‍ മറ്റന്നാള്‍ രാവിലെ 10 മണി വരെയാണ് മദ്യനിരോധനം. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവയും പൂര്‍ണമായും ഈ സമയത്ത് അടച്ചിടണം. ഒപ്പം മറ്റ് ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്.