Short Vartha - Malayalam News

തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയില്‍ 36 മണിക്കൂര്‍ മദ്യനിരോധനം

ഏപ്രില്‍ 19ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ ഏപ്രില്‍ 20ന് ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ ഉളള മദ്യവില്‍പന ശാലകള്‍, കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായി അടച്ചിടണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.