Short Vartha - Malayalam News

സംസ്ഥാനത്തെ മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്തും

ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. മദ്യവിതരണം എങ്ങനെയാകണമെന്നുവരെ ചട്ടങ്ങളില്‍ വ്യക്തത വരുത്തും. ഒന്നാം തീയതി മദ്യഷോപ്പുകള്‍ മുഴുവനായി തുറക്കില്ലെന്നും പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് എന്നിവടങ്ങളിലെ മദ്യവിതരണത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.