Short Vartha - Malayalam News

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; ആദ്യ പ്രൊപ്പോസല്‍ സമര്‍പ്പിച്ച് ബക്കാര്‍ഡി ഇന്ത്യ ലിമിറ്റഡ്

വില്‍പന നികുതി സംബന്ധിച്ച ആദ്യ പ്രൊപ്പോസലാണ് ബക്കാര്‍ഡി ഇന്ത്യ ലിമിറ്റഡ് സമര്‍പ്പിച്ചത്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉല്‍പ്പാദനം കൂട്ടാന്‍ നികുതി 80% വരെയാക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. GST കമ്മീഷണര്‍ പുതിയ നികുതി നിരക്ക് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് ബക്കാര്‍ഡി ഇന്ത്യ ലിമിറ്റഡ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. 20% നും 40%നും ഇടയില്‍ ആല്‍ക്കഹോള്‍ അടങ്ങിയ മദ്യമാണ് വീര്യം കുറഞ്ഞവ.