Short Vartha - Malayalam News

മദ്യനയം പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കല്ല യോഗം ചേര്‍ന്നതെന്ന് ടൂറിസം ഡയറക്ടര്‍

മദ്യനയം പുതുക്കുന്നത് ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചതെന്നും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്ന് ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല യോഗം വിളിച്ചതെന്നും മറ്റു വകുപ്പുകളില്‍ ടൂറിസം വകുപ്പ് കൈകടത്തില്ലെന്നും ഡയറക്ടര്‍ വ്യക്തമാക്കി.