Short Vartha - Malayalam News

സെറ്റ് പരീക്ഷയ്ക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം

ഹയര്‍സെക്കന്ററി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഏപ്രില്‍ 25 വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ സമയത്ത് നല്‍കിയ വിവരങ്ങളില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ 28, 29, 30 തീയതികളില്‍ ചെയ്യാവുന്നതാണ്. ജൂലായ് 28നാണ് പരീക്ഷ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് lbsedp.lbscentre.in/setjul24/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.