Short Vartha - Malayalam News

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ഓള്‍പാസ് തുടരും

ഓള്‍ പാസ് തുടരുമെങ്കിലും ഈ വര്‍ഷം മുതല്‍ പരീക്ഷാമൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കാര്യക്ഷമമായി അധ്യാപകര്‍ പരീക്ഷാപേപ്പര്‍ നോക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തില്‍ തീരുമാനമായി. മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്ക് നേടാത്ത കുട്ടികളുടെ വിവരം പ്രത്യേകം തയ്യാറാക്കാനും അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള സൗകര്യം സ്‌കൂളുകളില്‍ സജ്ജമാക്കാനും തീരുമാനമായിട്ടുണ്ട്.