Short Vartha - Malayalam News

അവാസ വ്യവസ്ഥയ്ക്ക് ഭീഷണി; മുതുമല കടുവാ സങ്കേതത്തിലെ മഞ്ഞക്കൊന്നകള്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റി

400 ഹെക്ടര്‍ പ്രദേശത്ത് നിന്നാണ് സെന്നാ സ്‌പെക്ടബിലിസ് എന്ന ഇനത്തില്‍പ്പെട്ട മഞ്ഞക്കൊന്നകള്‍ മുറിച്ചു മാറ്റിയത്. ഇവ നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രത്യേക രാസസ്വഭാവമുള്ള ഇവ മണ്ണിന്റെ ഘടനയെ തന്നെ മാറ്റാന്‍ കെല്‍പ്പുള്ളവയാണ്. മരം മുറിക്കുന്നവര്‍ക്ക് അടക്കം പല ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. വളരെപ്പെട്ടെന്ന് വളരുന്ന ഇവ ആയിരക്കണക്കിന് വിത്തുകള്‍ ഉത്പാദിപ്പിക്കും. ഇവ വളരുന്ന പ്രദേശത്ത് മറ്റ് സസ്യങ്ങള്‍ക്ക് വളരാകാത്തതോടെ സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരെ സംഭവിക്കാറുണ്ട്.