66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഭീകരന് കടല്പ്പല്ലിയുടെ വിവരങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍
ദിനോസറുകള്‍ ഉണ്ടായിരുന്ന കാലത്ത് മോസസോര്‍ എന്ന സീലിസാര്‍ഡ് വിഭാഗത്തില്‍ പെടുന്ന ജീവിയുടെ വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കൊമാഡോ ഡ്രാഗണുകള്‍, അനാക്കോണ്ടകള്‍ എന്നിവയുമായാണ് മോസസോറുകള്ക്ക് സാമ്യത ഉള്ളത്. മൊറോക്കോയിലുള്ള ഒരു ഫോസ്ഫേറ്റ് ഖനിയില്‍ നിന്നാണ് ഇവയുടെ ഒരു ഫോസില്‍ ലഭിച്ചത്. കത്തികള്‍ പോലെ കൂര്‍ത്ത പല്ലുകളുണ്ടായിരുന്ന ഇവയ്ക്ക് 18 അടി വരെ നീളമുണ്ടായിരുന്നു.
Related News
നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് സസ്യശാസ്ത്രജ്ഞര്‍ പുതിയ കാശിതുമ്പ കണ്ടെത്തി
നെല്ലിയാമ്പതി മലനിരകളിലെ മിന്നാം പാറയില്‍ നിന്നാണ് സസ്യശാസ്ത്രജ്ഞരുടെ ഒരു സംഘം പുതിയ ഇനം കാശി തുമ്പ കണ്ടെത്തിയത്. ഇംപേഷിയന്‍സ് ജനുസ്സില്‍ നിന്നുള്ള ഈ സസ്യത്തിന് Impatiens minnamparensis എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വെള്ളയും പിങ്കും കലര്‍ന്ന പൂക്കളുണ്ടാകുന്ന ഈ തുമ്പ ചെടി നാല് മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ ഉയരത്തിലാകും വളരുക.
നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് പുതിയ ഇനം സസ്യം കണ്ടെത്തി ഗവേഷകര്‍
സ്റ്റെല്ലേറിയ (കാരിയോഫിലേസി സ്പീഷീസ്) വിഭാഗത്തില്‍പ്പെട്ട ഈ സസ്യത്തിന് സ്റ്റെല്ലേറിയ മക്ലിന്ടോക്കിയേ എന്നു പേരിട്ടു. ജനിതക ശാസ്ത്രജ്ഞയായ ബാര്‍ബറ മക്ലിന്റോക്കിന്റെ ബഹുമാനാര്‍ഥമാണ് പുതിയ ഇനത്തിന് ഈ പേരിട്ടത്. ഈ സ്പീഷിസില്‍ നിലവില്‍ കണ്ടെത്തിയ സസ്യങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുള്ള സസ്യമാണിത്. കോയമ്പത്തൂര്‍ PSG ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ അസി.പ്രഫ.ഡോ. ആര്യയാണ് ഇത് കണ്ടെത്തിയത്.
അവാസ വ്യവസ്ഥയ്ക്ക് ഭീഷണി; മുതുമല കടുവാ സങ്കേതത്തിലെ മഞ്ഞക്കൊന്നകള്‍ പൂര്‍ണ്ണമായും മുറിച്ചു മാറ്റി
400 ഹെക്ടര്‍ പ്രദേശത്ത് നിന്നാണ് സെന്നാ സ്പെക്ടബിലിസ് എന്ന ഇനത്തില്‍പ്പെട്ട മഞ്ഞക്കൊന്നകള്‍ മുറിച്ചു മാറ്റിയത്. ഇവ നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രത്യേക രാസസ്വഭാവമുള്ള ഇവ മണ്ണിന്റെ ഘടനയെ തന്നെ മാറ്റാന്‍ കെല്‍പ്പുള്ളവയാണ്. മരം മുറിക്കുന്നവര്‍ക്ക് അടക്കം പല ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. വളരെപ്പെട്ടെന്ന് വളരുന്ന ഇവ ആയിരക്കണക്കിന് വിത്തുകള്‍ ഉത്പാദിപ്പിക്കും. ഇവ വളരുന്ന പ്രദേശത്ത് മറ്റ് സസ്യങ്ങള്‍ക്ക് വളരാകാത്തതോടെ സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരെ സംഭവിക്കാറുണ്ട്.
ഇന്ന് ലോക വന്യജീവി ദിനം
വന്യജീവികൾക്കും അവയുടെ ആവാസവ്യവസ്ഥക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഓർമിപ്പിക്കുന്നതിനാണ് വന്യജീവി ദിനം ആചരിക്കുന്നത്. ലോകത്ത് മിനിറ്റിൽ 50 ഏക്കർ മഴക്കാടുകള്‍ വീതം നശിക്കുന്നത് ആയാണ് കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്രസഭ 2013ലാണ് ലോക വന്യജീവി ദിനം ആചരിക്കാന്‍ ആരംഭിച്ചത്.
പശ്ചിമഘട്ടത്തില്‍ ശരീരത്തില്‍ കൂണ് മുളച്ച തവളയെ കണ്ടെത്തി
റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് ഫ്രോഗിനെയാണ് ശരീരത്തില്‍ കൂണ് മുളച്ച നിലയില്‍ കണ്ടത്. പശ്ചിമഘട്ടത്തിലെ കുദ്രേമുഖ് മലനിരകളില്‍ വച്ച് WWF ഇന്ത്യയിലെ പ്രകൃതിശാസ്ത്രജ്ഞരാണ് ഈ തവളയെ കണ്ടെത്തിയത്. 1930 കളില്‍ തിരിച്ചറിഞ്ഞ തവള ഇനമാണിത്. ഈ തവളയുടെ ശരീരത്തിന്റെ ഒരുവശത്ത് മുളച്ച രീതിയിലുള്ളത് നശിച്ച മരത്തടികളില്‍ വളരുന്ന ബോണെറ്റ് കൂണുകള്‍ ആണ് എന്നതാണ് കൗതുകകരം.
ഇടുക്കി കുളമാവിൽ നിന്ന് പുതിയ ഇനം ഓന്തിനെ കണ്ടെത്തി
വടക്കൻ കംഗാരു ഓന്ത് (നോർത്തേൺ കംഗാരു ലിസാർഡ്) എന്നാണ് ഈ ഓന്തിന് നല്‍കിയിരിക്കുന്ന പേര്. വാലുൾപ്പെടെ പരമാവധി 8 സെന്റിമീറ്റർ വരെ നീളമുള്ള ഈ ഓന്ത് രണ്ടു കാലിൽ വേഗത്തിൽ ഓടുന്നതിനാലാണ് ഈ പേര് നല്‍കിയത്. മലയാളി ഗവേഷകരടക്കമുള്ള സംഘത്തിന്റെ കണ്ടെത്തല്‍ ജർമനിയിലെ സെങ്കൻബർഗ് മ്യൂസിയത്തിന്റെ വെർട്ടിബ്രേറ്റ് സുവോളജി എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.