Short Vartha - Malayalam News

പശ്ചിമഘട്ടത്തില്‍ ശരീരത്തില്‍ കൂണ്‍ മുളച്ച തവളയെ കണ്ടെത്തി

റാവൂസ് ഇന്റര്‍മീഡിയറ്റ് ഗോള്‍ഡന്‍-ബാക്ക്ഡ് ഫ്രോഗിനെയാണ് ശരീരത്തില്‍ കൂണ്‍ മുളച്ച നിലയില്‍ കണ്ടത്. പശ്ചിമഘട്ടത്തിലെ കുദ്രേമുഖ് മലനിരകളില്‍ വച്ച് WWF ഇന്ത്യയിലെ പ്രകൃതിശാസ്ത്രജ്ഞരാണ് ഈ തവളയെ കണ്ടെത്തിയത്. 1930 കളില്‍ തിരിച്ചറിഞ്ഞ തവള ഇനമാണിത്. ഈ തവളയുടെ ശരീരത്തിന്റെ ഒരുവശത്ത് മുളച്ച രീതിയിലുള്ളത് നശിച്ച മരത്തടികളില്‍ വളരുന്ന ബോണെറ്റ് കൂണുകള്‍ ആണ് എന്നതാണ് കൗതുകകരം.