Short Vartha - Malayalam News

നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് പുതിയ ഇനം സസ്യം കണ്ടെത്തി ഗവേഷകര്‍

സ്റ്റെല്ലേറിയ (കാരിയോഫിലേസി സ്പീഷീസ്) വിഭാഗത്തില്‍പ്പെട്ട ഈ സസ്യത്തിന് സ്റ്റെല്ലേറിയ മക്ലിന്‍ടോക്കിയേ എന്നു പേരിട്ടു. ജനിതക ശാസ്ത്രജ്ഞയായ ബാര്‍ബറ മക്ലിന്റോക്കിന്റെ ബഹുമാനാര്‍ഥമാണ് പുതിയ ഇനത്തിന് ഈ പേരിട്ടത്. ഈ സ്പീഷിസില്‍ നിലവില്‍ കണ്ടെത്തിയ സസ്യങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകളുള്ള സസ്യമാണിത്. കോയമ്പത്തൂര്‍ PSG ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അസി.പ്രഫ.ഡോ. ആര്യയാണ് ഇത് കണ്ടെത്തിയത്.