Short Vartha - Malayalam News

ലോകത്തിലെ ഏറ്റവും പഴക്കമുള്ള വനം കണ്ടെത്തി

UK യിലെ ഡെവണിലാണ് ഏകദേശം 390 ദശലക്ഷം പഴക്കമുള്ള വനം കണ്ടെത്തിയത്. മേഖലയിൽ കേംബ്രിജ്, കാർഡിഫ് സർവകലാശാലകളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഉയർന്ന മണൽക്കല്ലുകൾക്കുള്ളിൽ നിന്ന് സസ്യങ്ങളുടെ ഫോസിലുകൾ ലഭിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള വനമെന്ന റെക്കോർഡ് ഡെവണിലെ ഈ വനം സ്വന്തമാക്കി. കണ്ടെത്തിയ ഫോസിലുകൾ UK യിൽ നിന്ന് ലഭിച്ചതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ഫോസിലുകളാണെന്ന് പഠനത്തിൽ സ്ഥിരീകരിച്ചു.