Short Vartha - Malayalam News

മനുഷ്യ-വന്യജീവി സംഘര്‍ഷം; വനാവരണം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

കിഴക്കന്‍ മലയോരമേഖലകളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ വനംവകുപ്പ് നടത്തുന്ന വനാവരണം പദ്ധതിയുടെ പ്രാരംഭ നടപടികളാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലം കുളത്തൂപ്പുഴ-അമ്പതേക്കര്‍ പാതയോരത്ത് തൂങ്ങിക്കിടക്കുന്ന വൈദ്യുത വേലി സ്ഥാപിക്കും. അടിക്കാടുകളും മരച്ചില്ലകളും വെട്ടിനീക്കി വൃത്തിയാക്കുന്ന ജോലികള്‍ തുടങ്ങിയെന്നും ഉടന്‍ തന്നെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.