Short Vartha - Malayalam News

പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റ്; നാല് മരണം

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുണ്ടായ കൊടുങ്കാറ്റിൽ നാല് പേർ മരിക്കുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശമായ മൈനാഗുരിയുടെ ചില ഭാഗങ്ങളിലും നാശം വിതച്ച ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സിവിൽ അഡ്മിനിസ്‌ട്രേഷൻ, പോലീസ്, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് എന്നിവയുടെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.