Short Vartha - Malayalam News

യാഗി ചുഴലിക്കാറ്റ്: വിയറ്റ്‌നാമില്‍ 141 പേര്‍ മരിച്ചു

വടക്കന്‍ വിയറ്റ്‌നാമില്‍ വീശിയടിച്ച യാഗി ചുഴലിക്കാറ്റിന് പിന്നാലെയുളള പ്രളയത്തിലും മറ്റും മരിച്ചവരുടെ എണ്ണം 141 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു. 69 ഓളം പേരെ കാണാനില്ല. 210,000 ത്തോളം ഹെക്ടര്‍ കൃഷി നശിച്ചതായി കൃഷി മന്ത്രാലയം അറിയിച്ചു. പത്തുവര്‍ഷത്തിനിടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. ഞായറാഴ്ചയോടെ കാറ്റ് ദുര്‍ബലമായെങ്കിലും പ്രദേശത്ത് മഴ തുടരുകയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഭൂരിഭാഗം മരണങ്ങള്‍ക്കും കാരണമായത്.