Short Vartha - Malayalam News

ആഞ്ഞടിച്ച് യാഗി; വിയറ്റ്‌നാമില്‍ 35 മരണം

വിയറ്റ്‌നാമില്‍ കനത്ത നാശനഷ്ടം വിതച്ച് യാഗി ചുഴലിക്കാറ്റ്. ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായാണ് യാഗി ചുഴലിക്കാറ്റിനെ കണക്കാക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മുപ്പത്തിയഞ്ച് പേര്‍ മരിക്കുകയും 24 പേരെ കാണാതാവുകയും ചെയ്തതായി വിയറ്റ്‌നാം ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. രാജ്യത്തെ കാര്‍ഷിക മേഖലയേയും അടിസ്ഥാന സൗകര്യങ്ങളേയും അടിമുടി നശിപ്പിച്ചാണ് യാഗിയുടെ വരവ്.