Short Vartha - Malayalam News

റെമാല്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; നാളെ തീരം തൊടും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റെമാല്‍ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചെ ബംഗ്ലദേശ്, പശ്ചിമ ബംഗാള്‍ തീരത്തെത്തും. മണിക്കൂറില്‍ 110-120 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് എത്തുകയെന്നും ഇത് കരയില്‍ 135 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നും IMD പ്രവചിക്കുന്നു.