Short Vartha - Malayalam News

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊടും

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റെമാൽ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയെന്നും 120 കിലോമീറ്റർ വേഗതയിൽ ബംഗ്ലാദേശ് - ബംഗാൾ തീരത്തുള്ള സാഗർ ദ്വീപിന് സമീപം ഇന്ന് രാത്രി കരതൊടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാളിലും ഒഡീഷയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.