Short Vartha - Malayalam News

UPA, NDA ഭരണം താരതമ്യം ചെയ്യാം; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

BJP നേതൃത്വത്തിലുള്ള NDAയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള UPAയുടെയും 10 വര്‍ഷത്തെ ഭരണം താരതമ്യം ചെയ്യുന്ന സംവാദത്തിനായി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വേദി രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുക്കാം. സംവാദത്തിനുളള പാര്‍ട്ടി പ്രവര്‍ത്തകനെ BJP തീരുമാനിക്കും. യുവമോര്‍ച്ചയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മുന്നില്‍ നിന്ന് സംസാരിച്ചാലും രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്നും അവര്‍ പറഞ്ഞു.