Short Vartha - Malayalam News

തൃശൂരില്‍ ഭാരത് അരി വില്‍പ്പന തടഞ്ഞ് പോലീസ്

തൃശൂര്‍ മുല്ലശേരി പഞ്ചായത്തിലാണ് അരി വിതരണം തടഞ്ഞത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അരി വിതരണം നടത്തുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. സംഭവത്തില്‍ BJP പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വ്യാഴാഴ്ചയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക.