Short Vartha - Malayalam News

നിപ: മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. 255 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. അതില്‍ 50 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.