Short Vartha - Malayalam News

അർജുനായുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. അർജുൻ എവിടെയാണെന്നറിയാതെ കുടുംബം വിഷമിക്കുകയാണെന്നും അർജുനെ ഉടൻ കണ്ടെത്തുന്നതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ പോലെയുള്ള സംവിധാനം ഉപയോഗിക്കണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അങ്കോളയിൽ അർജുനായി തിരച്ചിൽ ഊർജ്ജിതമാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.