Short Vartha - Malayalam News

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു

ബിഹാറിലെ രുപൗലി, പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദ, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൂര്‍, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ഹിമാചല്‍ പ്രദേശിലെ ഡെഹ്റ, ഹാമിര്‍പൂര്‍, നലഗഡ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. നിലവിലെ MLAമാരുടെ മരണവും നേതാക്കളുടെ രാജിയും കാരണം ഒഴിവു വന്ന സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ജൂലൈ 13നാണ് വോട്ടെണ്ണല്‍.