Short Vartha - Malayalam News

13 നിയമസഭാ സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ്; ആദ്യ വിജയം AAP ക്ക്

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിപ്പില്‍ ആദ്യ വിജയം AAPക്ക്. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ് അസംബ്ലി സീറ്റിലെ AAP സ്ഥാനാര്‍ത്ഥി മൊഹീന്ദര്‍ ഭഗത് ആണ് വിജയിച്ചത്. 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഭഗതിന്റെ വിജയം. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.