Short Vartha - Malayalam News

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം

ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. 103 രാജ്യങ്ങളില്‍ നിന്നും 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസി കേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. ചടങ്ങില്‍ കുവൈത്ത് അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തും.