Short Vartha - Malayalam News

കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

വൈപ്പിന്‍ പള്ളത്താംകുളങ്ങരയിലെ വനിതാ ഓട്ടോ ഡ്രൈവര്‍ ജയയ്ക്കാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്. കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കള്‍ അവിടെ എത്തിയ ശേഷം തിരിച്ച് കുഴുപ്പിള്ളി ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് മര്‍ദിക്കുകയുമായിരുന്നു. ജയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞതുള്‍പ്പടെ ജയയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.