Short Vartha - Malayalam News

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മുസ്‌ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നൽകി. നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, പി. അബ്ദുൽ ഹമീദ് എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൂടിക്കാഴ്ച്ചയിൽ പങ്കാളിയായി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വിശദമായ ചർച്ച നടത്തിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.