Short Vartha - Malayalam News

നാല് വര്‍ഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കാലിക്കറ്റ് സര്‍വകലാശാല

2024-25 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചുമണി വരെ admission.uoc.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. SC/ST വിഭാഗങ്ങള്‍ക്ക് 195 രൂപയും മറ്റുള്ളവര്‍ക്ക് 470 രൂപയുമാണ് അപേക്ഷാഫീസ്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ 311 കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.