Short Vartha - Malayalam News

പെരുന്നാൾ അവധി: കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

പ്രതിഷേധങ്ങളെ തുടർന്ന് കാലിക്കറ്റ് സർവകലാശാല പെരുന്നാൾ അവധിയോട് അടുത്തുള്ള ദിവസങ്ങളിലെ പരീക്ഷകളുടെ തീയതി മാറ്റി നിശ്ചയിച്ചു. ഏപ്രിൽ 10, 11 ദിവസങ്ങളിലെ പരീക്ഷയാണ് മാറ്റിയത്. ഏപ്രിൽ 11 നാണ് പെരുന്നാളെങ്കിൽ 12നും പരീക്ഷ നടത്തില്ല. പരീക്ഷാ തീയതി മാറ്റണമെന്ന് അധ്യാപകരും വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു.