Short Vartha - Malayalam News

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം ഇന്റേണല്‍ മാര്‍ക്ക് തിരുത്തിയതായി കണ്ടെത്തല്‍

43 പേരുടെ ഇന്റേണല്‍ മാര്‍ക്ക് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായാണ് സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഉത്തരക്കടലാസുകള്‍ കാണാതായ സംഭവങ്ങളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനും സര്‍വകലാശാലക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020-2021 അധ്യയന വര്‍ഷത്തിലെ സിന്റിക്കേറ്റ് പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മിനുട്‌സുള്‍പ്പെടെ പരിശോധിച്ചതില്‍ നിന്നാണ് ക്രമക്കേട് പുറത്തു വന്നത്.