Short Vartha - Malayalam News

ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല

സംസ്‌കൃതം വേദാന്തം, സംസ്‌കൃതം വ്യാകരണം, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, മോഹിനിയാട്ടം, തിയറ്റര്‍, കായികപഠനം, സൈക്കോളജി തുടങ്ങി 27 വിഷയങ്ങളിലാണ് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം കൊണ്ട് നേടാവുന്ന ബിരുദം, നാല് വര്‍ഷം കൊണ്ട് നേടാവുന്ന ഓണേഴ്‌സ് ബിരുദം, ഗവേഷണത്തിന് മുന്‍തൂക്കം നല്‍കിയുളള ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിങ്ങനെയാണ് നാല് വര്‍ഷ ബിരുദ പ്രോഗ്രാം.