Short Vartha - Malayalam News

എയര്‍ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സംബന്ധിച്ച് DGCA റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒപ്പം DGCA മാനദണ്ഡങ്ങളനുസരിച്ച് യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാനും എയര്‍ലൈനിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എയര്‍ലൈനിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അവധി എടുത്തതിന് പിന്നാലെയാണ് 90 ഓളം വിമാനങ്ങള്‍ റദ്ദാക്കിയതെന്നായിരുന്നു എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം.