Short Vartha - Malayalam News

പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി കേരള പോലീസ്

ആദ്യം നല്‍കുന്ന ചെറിയ തുക ഇരട്ടിയാക്കി നല്‍കി ആള്‍ക്കാരുടെ വിശ്വാസം നേടിയശേഷം വലിയ തുക നിക്ഷേപിപ്പിച്ച് പണം തട്ടുന്ന രീതി നിലവിലുണ്ടെന്നും ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് അറിയിച്ചു. പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള സ്ഥാപനങ്ങള്‍ മാത്രം തിരഞ്ഞെടുക്കണം. പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ 1930 എന്ന നമ്പരില്‍ വിവരം അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.