Short Vartha - Malayalam News

വാഹനാപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് സ്റ്റേഷനില്‍ വരാതെ തന്നെ GD എന്‍ട്രി ലഭ്യമാകുന്ന സൗകര്യമൊരുക്കി കേരള പോലീസ്

കേരള പോലീസിന്റെ മൊബൈല്‍ ആപ്പായ POL ആപ്പിലാണ് ഇതിനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുളളത്. വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് GD (ജനറല്‍ ഡയറി) എന്‍ട്രി കിട്ടാന്‍ ഇതിലെ Request Accident GD എന്ന സേവനം തിരഞ്ഞെടുത്ത് പേര്, ജനനത്തീയതി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍, മേല്‍വിലാസം എന്നിവ നല്‍കി തിരിച്ചറിയല്‍ രേഖ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതിനു ശേഷം ആക്‌സിഡന്റ് സംബന്ധിച്ച വിവരങ്ങളും സംഭവത്തിന്റെ ഫോട്ടോയും വാഹനത്തിന്റെ വിവരങ്ങള്‍ കൂടി നല്‍കി അപേക്ഷ സബ്മിറ്റ് ചെയ്യാവുന്നതാണ്. തുടര്‍ന്ന് പോലീസ് പരിശോധന പൂര്‍ത്തിയായശേഷം GD എന്‍ട്രി അനുവദിക്കും. ഇത് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.