Short Vartha - Malayalam News

ആന്‍ഡ്രോയിഡ് ഫോണില്‍ PC മോഡ് ഫീച്ചര്‍ വരുന്നു

ആന്‍ഡ്രോയിഡ് ഫോണ്‍ വലിയ സ്‌ക്രീനില്‍ കണക്ട് ചെയ്ത് ആന്‍ഡ്രോയിഡ് PC ആയി ഉപയോഗിക്കാനാകുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ ഈ സംവിധാനം കൊണ്ടുവരാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ആന്‍ഡ്രോയിഡ് 14 അപ്ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഡെസ്‌ക് ടോപ്പ് പതിപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.