Short Vartha - Malayalam News

‘വീട്ടിലിരുന്ന് കൂടുതല്‍ സമ്പാദിക്കാം’; ഓണ്‍ലൈന്‍ തൊഴില്‍ വാഗ്ദാനങ്ങളില്‍ മുന്നറിയിപ്പുമായി കേരള പോലീസ്

സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഓണ്‍ലൈന്‍ തൊഴില്‍ വാഗ്ദാനങ്ങളില്‍ മിക്കതും വ്യാജമായിരിക്കുമെന്നും ഇത്തരം വാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കണമെന്നുമാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും www.cybercrimegov.in എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പോലീസ് അറിയിച്ചു.