Short Vartha - Malayalam News

അശ്ലീല ഉള്ളടക്കം; 18 OTT പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടഞ്ഞ് കേന്ദ്രം

ഒന്നിലധികം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അശ്ലീല ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുന്ന 18 OTT പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. 19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍, ഈ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമാക്കിയതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. 2000ലെ IT ആക്ട് പ്രകാരമാണ് തീരുമാനം.   ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അദ്ദ, ട്രൈ ഫ്ലിക്സ്, X പ്രൈം, നിയോണ്‍ X VIP, ബേഷരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ്എക്സ്, മോജ്ഫ്ലിക്സ്, ഹോട്ട് ഷോട്ട് VIP, ഫുഗി, ചിക്കോഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് ബ്ലോക്ക് ചെയ്ത OTT പ്ലാറ്റ്‌ഫോമുകള്‍.