Short Vartha - Malayalam News

ശബരി കെ റൈസിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കിലോയ്ക്ക് 40 രൂപ ചെലവഴിച്ച് സര്‍ക്കാര്‍ എടുക്കുന്ന അരി 29 മുതല്‍ 30 രൂപ വരെ സബ്‌സിഡി നിരക്കിലാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. അതായത് കിലോക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസ് പദ്ധതിയെയും അദ്ദേഹം വിമര്‍ശിച്ചു. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് നല്‍കി 10 രൂപ ലാഭം എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.