Short Vartha - Malayalam News

SSLC പരീക്ഷ മാര്‍ച്ച് നാലിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ SSLC പരീക്ഷകള്‍ മാര്‍ച്ച് നാലിനും ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിനും ആരംഭിക്കും. 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 427105 വിദ്യാര്‍ത്ഥികളാണ് ഇത്തവണ SSLC പരീക്ഷ എഴുതുന്നത്. 441213 വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷ എഴുതും. പരീക്ഷാ നടത്തിപ്പിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.