Short Vartha - Malayalam News

ആന്റി ഡ്രോണ്‍ സാങ്കേതികവിദ്യ വാങ്ങാന്‍ ഒരുങ്ങി കേരള പോലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അനുവാദമില്ലാതെ പറക്കുന്ന ഡ്രോണുകള്‍ നിര്‍വീര്യമാക്കാനാണ് പോലീസ് ലക്ഷ്യം വെക്കുന്നത്. ഡ്രോണ്‍ പറന്നുയരുമ്പോള്‍ തന്നെ റേഡിയോ ഫ്രീക്വന്‍സി അനലൈസറും മറ്റു സെന്‍സറുകളും ഉപയോഗിച്ച് അതിനെ നിര്‍വീര്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ആന്റി ഡ്രോണ്‍. 20 ആന്റി ഡ്രോണുകളാകും വാങ്ങുക.