Short Vartha - Malayalam News

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച ദുബായില്‍ നിന്നും നാട്ടിലെത്തിയ 38 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശരീരത്തില്‍ ചിക്കന്‍പോക്സിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയില്‍ എംപോക്സിന് സമാനമായ ലക്ഷണമുള്ളതിനാല്‍ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ആക്കുകയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.