Short Vartha - Malayalam News

ഡൽഹിയിലെ ആശുപത്രിയിലുള്ള എംപോക്സ് രോഗി സുഖം പ്രാപിക്കുന്നു

ഡൽഹി LNJP ആശുപത്രിയിൽ ചികിത്സയിലുള്ള എംപോക്സ് രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി മെഡിക്കൽ ഡയറക്ടർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തു നിന്നെത്തിയ യുവാവിൽ എംപോക്സിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്. 2022 ജൂലൈ മുതൽ ഇന്ത്യയിൽ ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അത്തരത്തിൽ ഒരു ഒറ്റപ്പെട്ട കേസാണ് പുതിയതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.