Short Vartha - Malayalam News

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു

ഇന്ത്യയില്‍ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാൾ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്ത് നിന്ന് എത്തിയതാണ്. ആഫ്രിക്കന്‍ ക്ലേഡ് 2 എന്ന വകഭേദമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും രോഗബാധിതന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.