Short Vartha - Malayalam News

രാജ്യത്ത് മങ്കിപോക്‌സ് ലക്ഷണമുള്ള ഒരാള്‍ നിരീക്ഷണത്തില്‍

രാജ്യത്ത് മങ്കി പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ച വിദേശരാജ്യത്ത് നിന്നെത്തിയ ആളാണ് ചികിത്സയിലുള്ളത്. ഇയാളുടെ സാമ്പിളുകള്‍ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇയാൾ നിലവിൽ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.