കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവം; 9 ആശുപത്രി ജീവനക്കാരെ സ്ഥലം മാറ്റി
കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ കൂട്ടനടപടി. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏഴ് നഴ്സുമാരെയും, ഒരു നഴ്സിംഗ് അസിസ്റ്റന്റിനെയും, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയും ഉൾപ്പെടെ 9 ജീവനക്കാരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു DMO റിപ്പോർട്ട്. ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഉപയോഗിച്ച ശേഷം അത്യാഹിത വിഭാഗത്തിലെ കിടക്കയിൽ അലക്ഷ്യമായിട്ട സൂചി കുട്ടിയുടെ കാലിൽ കുത്തി കയറുകയായിരുന്നു.
Related News
കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവം; ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്
കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ തുടയിൽ സൂചി തുളച്ചു കയറിയ സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്ന് DMO യുടെ റിപ്പോർട്ട്. ജീവനക്കാർക്കെതിരെ കൂട്ട നടപടിക്കും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഉപയോഗിച്ച ശേഷം അത്യാഹിത വിഭാഗത്തിലെ കിടക്കയിൽ അലക്ഷ്യമായിട്ട സൂചി കുട്ടിയുടെ കാലിൽ കുത്തി കയറുകയായിരുന്നു. സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ജീവനക്കാർ, അസിസ്റ്റന്റ്മാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ ജൂലൈ 19 നായിരുന്നു സംഭവം.
നെയ്യാറ്റിൻകരയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി
തിരുവന്തപുരം നെയ്യാറ്റിന്‍കരയില്‍ ചികിത്സാ പിഴവ് കാരണം യുവതി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. മലയിന്‍കീഴ് സ്വദേശി കൃഷ്ണപ്രിയയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിയ കൃഷ്ണപ്രിയക്ക് ഇഞ്ചക്ഷന് നല്‍കിയതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. Read More
കിഡ്നി മാറി ശസ്ത്രക്രിയ ചെയ്ത സംഭവം: രാജസ്ഥാൻ പോലീസ് കേസെടുത്തു
മെയ് 15-ന് ജുൻജുനുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്കെത്തിയ യുവതിയുടെ വൃക്ക മാറി നീക്കം ചെയ്ത സംഭവത്തിൽ പോലീസ് മെഡിക്കൽ അശ്രദ്ധയ്ക്ക് കേസെടുത്തു. തകരാറുള്ള ഇടത് വൃക്കയ്ക്ക് പകരം വലത് വൃക്കയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ആരോപണവിധേയനായ ഡോക്ടർ സഞ്ജയ് ധങ്കറിനെതിരെ കോട്വാലി പോലീസ് സ്റ്റേഷനിൽ FIR ഫയൽ ചെയ്തു.
ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു: കുഞ്ഞ് മരിച്ചതായി പരാതി
തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിൽ അർധരാത്രിയിൽ ചികിത്സ തേടി എത്തിയ എട്ടു മാസം പ്രായമായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി പവിത്രയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടതോടെയാണ് ഇവർ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. കാര്യമായ പരിശോധനകൾ നടത്താതെ കുഞ്ഞ് ഉറങ്ങുകയാണെന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടര്‍ തിരിച്ചയച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. പിറ്റേന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞ് മരിച്ചെന്ന് മനസിലാക്കുന്നത്. തുടർന്ന് SAT ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
കായംകുളത്ത് KSRTC ബസ് കത്തിയമര്‍ന്ന സംഭവം; പഴയ ബസുകള്‍ മാറ്റുമെന്ന് ഗതാഗത മന്ത്രി
കായംകുളത്ത് യാത്രക്കിടെ KSRTC ബസ് കത്തിയമര്‍ന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. KSRTCയുടെ നീളമേറിയ വെസ്റ്റിബ്യൂള്‍ ബസാണ് കത്തിനശിച്ചത്. മറ്റു ജോലികള്‍ ചെയ്യുന്ന മെക്കാനിക്കല്‍ ജീവനക്കാരെ പഴയ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് തകരാര്‍ മൂലമാണ് ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കായംകുളത്ത് ഓടിക്കൊണ്ടിരുന്ന KSRTCയ്ക്ക് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു
കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസാണ് കത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. ബസില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി ഉടന്‍ യാത്രക്കാരെ ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.